കഥ

Wednesday, June 23, 2010


മുത്തശ്ശന്‍ പ്രണയമെഴുതിയത് താമരയിലയിലായിരുന്നു. അച്ഛന്‍ പ്രണയം ഇന്‍ലന്റിലെഴുതി. ഞാന്‍ പ്രണയം SMS ചെയ്തു. മകന്‍ പ്രണയം ഈമെയിലില്‍ അയച്ചു. അവന്റെ മകന് പ്രണയമുണ്ടാകുമോ, അതിന് ലിപിയുണ്ടാകുമോ?

മണ്ണിന്റെ മണം.

അദ്ധ്വാനിക്കുന്ന വിഭാഗത്തിന്റെതായി അധികം കൃതികളില്ലാത്തത് സാഹിത്യകാരനെ അസ്വസ്ഥനാക്കി. വിയര്‍പ്പിന്റെ മണമുള്ള കൃതികളുടെ അഭാവം താന്‍ നികത്തും.അനന്തരം അയാള്‍ നെറ്റിയിലെ വിയര്‍പ്പ് വിരല്‍കൊണ്ട്‌ വടിച്ചു കളഞ്ഞശേഷം AC ഓണ്‍ ചെയ്ത് എഴുതാനിരുന്നു.

ശകുന്തള വിയര്‍ത്തു.

അക്ഷര തൃതിയ ദിനത്തില്‍ ദുഷ്യന്തന്‍ വാങ്ങിയ 916 മുദ്ര മോതിരം നഷ്ടപെട്ടിരിക്കുന്നു.അവസാനം വനിതാ കമ്മിഷന്‍ ഇടപെട്ടു ഇപ്പോള്‍ DNA ഫലം അറിയാന്‍ കാത്തിരിക്കുകയാണ് ഭയത്തോടെ ദുഷ്യന്തന്‍ (ശകുന്തളയും)

വേതാളം പറഞ്ഞ (പുതിയ) കഥ

Wednesday, June 2, 2010ഈ മാന്ദ്യകാലത്തൊരു സന്ധ്യയില്‍ റബ്ബറൈസ്ഡ് റോഡിലൂടെ വേതാളത്തെയും പുറകിലിരുത്തി വിക്രമാദിത്യന്‍
പാഞ്ഞു പോകവേ വേതാളം ഉത്തരമില്ലാത്ത തന്റെ കഥ പുറത്തെടുക്കുന്നു.
"ഒരാള്‍ക്ക് തന്റെ മകളില്‍ തന്നെ കുട്ടിയുണ്ടായാല്‍ ആ കുട്ടി അയാളെ എന്ത് വിളിക്കും"
ഒരു നിമിഷം പോലും വൈകിക്കാതെ വിക്രമാദിത്യന്‍ മറുപടി പറഞ്ഞു.
"നായ"

ഒരു (പുതിയ) മുത്തശ്ശി കഥ


പഴയ കഥയിലെ മുയലിനെ സിംഹം വിണ്ടും പിടികൂടി, മുയല്‍ പഴയ സുത്രം വിണ്ടും ആവര്‍ത്തിച്ചു. ആഴമുള്ള കിണറ്റിലെ ചന്ദ്രന്റെ പ്രതിബിംബം കാണിച്ചുകൊണ്ട് മുയല്‍ പറഞ്ഞു."നല്ല രുചിയുള്ള അപ്പമാണ് വേഗം ചാടിക്കോ"സിംഹം മുയലിന്റെ ചെവിയില്‍ പിടിച്ചു കൊണ്ടലറി"എടാ ചന്ദ്രനില്‍ വെള്ളം കണ്ടു പിടിച്ച ഈ കാലത്ത് വെള്ളത്തില്‍ ചന്ദ്രനെ കാണിചെന്നെ പറ്റിക്കുന്നോടാ.........."

കള്ളന്‍ഒരു വിലാസം ചോദിക്കാനാണ് പെണ്‍കുട്ടിയുടെ അരികെ ബൈക്ക് നിറുത്തിയത് അവളാകട്ടെ മാല പൊട്ടിച്ചു കൈയ്യില്‍ തന്ന ശേഷം ഓടി മറഞ്ഞു.

വിദ്യാരംഭം

കുട്ടുകാരന്റെ തലയറുത്ത് വിരല്‍ ചോരയില്‍ മുക്കി കുട്ടിയെഴുതി
"ഹരിശ്രി ഗണപതായ നമ"