मेरा भारत महान!
My India is Great!
india.gov.in

കബന്ധങ്ങള്‍

Saturday, July 31, 2010


പതിവു പോലെ കാലത്തുതന്നെ അയാള്‍ ജോലിക്കു പോയി.തിരിച്ചുവന്ന് കണ്ണാടിയില്‍ നോക്കിയപ്പോഴാണ് അറിയുന്നത്
കഴുത്തിനു മീതെ ശിരസ്സ് അറ്റുപോയിരിക്കുന്നു.

ലോണ്‍

Tuesday, July 20, 2010


വളരെ അത്യാവിശ്യമായത് കൊണ്ടാണ് അയാള്‍ ബാങ്ക് ലോണിനപേക്ഷിച്ചത്.പിന്നെ ബാങ്കില്‍ കയറിയിറങ്ങി നടക്കലായി അയാളുടെ പ്രധാന ജോലി.അങ്ങിനെയൊരു നാള്‍ ബാങ്കില്‍ നിന്ന് നിറയെ പണമടങ്ങിയ ബാഗ് അയാള്‍ക്ക്‌ കിട്ടി.സത്യസന്ധനായ അയാള്‍ ഉടനെ മാനേജരെ ഏല്‍പ്പിച്ചു.പിറ്റേ ദിവസം ബാങ്കില്‍ നിന്നും അയാള്‍ക്കൊരു അറിയിപ്പ് കിട്ടി"താങ്കള്‍ക്ക് ലോണ്‍ അത്യാവിശ്യമില്ലെന്നു ബാങ്കിന് ബോധ്യപെട്ടതിനാല്‍ അപേക്ഷ നിരസിക്കുന്നു.

പഴമ

Saturday, July 10, 2010


അയാള്‍ കയറി വരുമ്പോള്‍ കണ്ടത് അമ്മ അമ്മിയില്‍ അരക്കുന്നതാണ്.വീട്ടില്‍ മുന്നുതരം മിക്സിയുണ്ടായിട്ടും......അയാള്‍ ചൂടായി അപ്പോള്‍ അമ്മ പറഞ്ഞു"നിന്റെഛന്‍ പണ്ട് സീലോണില്‍ നിന്ന് എത്ര പാല്‍ കുപ്പികള്‍ കൊണ്ട്‌ വന്നിരുന്നു എന്നിട്ടും ഞാന്‍ നിനക്ക് തന്നിരുന്നത് മുലപാലായിരുന്നില്ലേ"

മാജിക്ക്

Sunday, July 4, 2010


പെണ്‍കുട്ടിയെ അപ്രത്യക്ഷമാക്കമെന്നു അവകാശപ്പെട്ട മജിഷ്യന്റെ ആദ്യ ഐറ്റം തുടങ്ങിയപ്പോള്‍ കാണികള്‍ തന്നെ അപ്രത്യക്ഷരായി