ഇനിയും അവസാനിക്കാത്ത സ്വപ്നങ്ങള്‍

Saturday, May 29, 2010

രാത്രികയുടെ
സ്വകാര്യതയില്‍
സുഷിപ്തിയിലെ
നിമിഷാന്തരങ്ങളില്‍
ഓര്‍മതൂവല്‍
നിരത്തിയിട്ട

മനസ്സില്‍ നിന്ന്

ഒരു സ്വപ്നം വിരിഞ്ഞിറങ്ങും.
പക്ഷികള്‍ മരിക്കാന്‍
ചേക്കേറും മരങ്ങളില്‍
തളിരിലകള്‍ കാറ്റിലാടുന്ന
ലാവയൊഴുകും സാനുക്കളില്‍
നിലാവു കനലായ് ഏരിയുന്ന
പൊള്ളുന്ന നിശീഥത്തില്‍
കിനാവിന്റെ വിരല്‍
തുമ്പില്‍ തൂങ്ങി
കാഴ്ചകള്‍ കാണാം.
വഴിയരുകിലെ
നീര്‍ചാലുകളില്‍
പ്രതിക്ഷകള്‍ നിറച്ച
കടലാസു തോണിയുടെ
അമരക്കാരനായിരുന്ന
ബാല്യങ്ങള്‍.
കരളില്‍ പ്രണയം
പച്ച കുത്തിയ
കഔമാരങ്ങള്‍.
ചുള്ളിക്കാടിന്‍
കവിതകള്‍
താളത്തില്‍ പാടിയ
ക്ഷുഭിത യൌവനങ്ങള്‍.
ഉമിനീരുണ്ഞ്ഞിയ
തലയിണക്കരുകില്‍
വിരല്‍ സ്പര്‍ശം,
നേരം പുലരുകയാകണം
തുറന്ന ജാലക പാളിയില്‍
മൌനിയായ കിളിക്കുമപ്പുറം
സ്വപ്നമല്ല,
നക്ഷത്ര വേശ്യാലത്തില്‍
മകളെ തിരക്കുന്ന വ്റ്ദ്ധനുണ്ട്

2 comments:

sudhi said...

ഇതുവെര....വായിചിട്ടുളള്തില്‍ വ്ചു
പുതുമയര്‍ന്ന കവിതകല്‍

Abdulkader kodungallur said...

കരളില്‍ പ്രണയം
പച്ച കുത്തിയ
കൌമാരങ്ങള്‍

ലാവയൊഴുകും സാനുക്കളില്‍
നിലാവു കനലായ് ഏരിയുന്ന
പൊള്ളുന്ന നിശീഥത്തില്‍

ആഹാ...എന്തുനല്ലവരികള്‍
മനോഹരമായിരിക്കുന്നു.