മഴക്കാലത്തെ കാമുകി

Saturday, May 29, 2010


മഴക്കാലം
എപ്പോഴും എന്റെ
കാമുകിയെ പോലെ.
കറുത്ത
മേഘപഥങ്ങളില്‍
ഒഴുകി നടക്കുന്ന
ജലമുകിലുകള്‍
അവളുടെ
ഉച്ഛാസത്തിന്റെ
നേര്‍ത്ത ചൂടില്‍
വെന്തുരുകി നീരാകും.
ആലസ്യത്തിനിടയില്‍
രോമ കൂപങ്ങളിലൂടെ
ഊറി വരുന്ന
വിയര്‍പ്പു
കണങ്ങള്‍ പോലെ.
നിശ്വാസം
മദമിളകിയ
വര്‍ഷക്കാറ്റിന്റെ
നനഞ്ഞ കൈകളായി
വാരിപ്പുണരും.
പിന്നെ
വരള്‍ച്ചയില്‍
വീണ്ടുകീറിയ
ഭുമിയുടെ
പുതുനാമ്പൊളിപ്പിച്ച
ഗര്‍ഭ പാത്രത്തിലേക്ക്‌
മഴ
തു
ള്ളി
യാ
യി
.
.
.
.
.
.

1 comments:

നാട്ടുവഴി said...

മഴയുടെ സൌന്ദര്യം മുഴുവന്‍ ഫോട്ടോകളില്‍ പകര്‍ത്തിയ വിക്ടര്‍ ജോര്‍ജിനെ ഓര്‍ത്തുകൊണ്ട്‌ അദ്ദേഹത്തിന്റെ ഒരു ചിത്രം തന്നെ ഈ മഴക്കവിതക്ക് നല്‍കുന്നു ..