(ഭ്രാന്തനു് എന്തും പറയാം,
ഭ്രാന്തനെയും)
ഉന്മാദം ഒരു കല്ലായ്
എന്റെ മുന്‍പെ നടന്നു
എന്തിനെന്നു് ചോദിക്കാതെ പറഞു.
ഞാന്‍ താഴെക്ക് ഉരുളുമ്പൊള്‍
നീ കൈകൊട്ടി ചിരിക്കണം.
താഴ്‌വാരത്ത് നിന്നു്
മുകളിലേക്ക് നോക്കി
വിശേഷിച്ചൊന്നുമില്ല
നീലാവ്രുത വാനിലെ
ശ്വേത മുകിലുകളല്ലാതെ.
കൂര്‍ത്ത കല്ലുകള്‍
പാദതലത്തില്‍ ഏണിയായി.
കാല്‍ വിരലുകളീല്‍
പൊടിഞ്ഞ ചൊര ശിലകളില്‍
വഴി നടന്നവനെ കുറിച്ച്
ചരിത്രമായി.
ഭൂമി ഒരൊ ചുവടും
താണു കൊണ്ടിരുന്നു.
താഴത്തെ കാഴ്ചകള്‍ക്കും
കണ്ണൂകള്‍ക്കും ഇടയില്‍
പുക ഒരാവരണം പൊലെ.
മുകളില്‍ ഗര്‍ഭാശയത്തില്‍
തന്നെ മരിച്ച പുഴയുടെ
അവശേഷിച്ച അടയാളത്തിലെക്ക്
നെറ്റിയില്‍ നിന്നിറ്റു വീഴുന്ന
സ്വേദ കണങ്ങള്‍.
പൊട്ടിചിരിക്കാന്‍ തോന്നി
ഇല്ല സമയമായില്ല
മുന്‍ വിധി വിലക്കുന്നു.
പെട്ടന്ന് പോക്കുവെയിലേറ്റ
തലയിലൊരു കൊള്ളിയാന്‍
മിന്നുന്നു, ഭ്രാന്തരുത്
താഴെ മനുഷ്യരുണ്ട്.
രുധിര ഗന്ധവുമായി
ചുരം കയറിയ കാറ്റിന്
വെട്ടെറ്റവന്റെ നിലവിളി.
പൊട്ടി ചിരിക്കുന്നു കല്ലുകള്‍
ഞാന്‍ ഭ്രാന്തനത്രെ!
ചിരി നഷ്ടപെട്ടവന്‍
ചരിത്രം തിരസ്കരിച്ചവന്‍.
എനിക്കിപ്പൊള്‍
മേലേ നീലാമ്പരമില്ല
താഴെ ഹരിതമില്ല
ദൂരെ ഹരിജമില്ല.
തിരിച്ചിറങ്ങേണ്ടിയിരിക്കുന്നു
മലയില്‍ നിന്ന്
മനസ്സില്‍ നിന്ന്
ഐതിഹ്യപെരുമകള്‍ തീര്‍ത്ത
ജീര്‍ണിച്ച
പ
ടി
കെ
ട്ടി
ലൂ
ടെ -------------------
ഭ്രാന്തനെയും)
ഉന്മാദം ഒരു കല്ലായ്
എന്റെ മുന്‍പെ നടന്നു
എന്തിനെന്നു് ചോദിക്കാതെ പറഞു.
ഞാന്‍ താഴെക്ക് ഉരുളുമ്പൊള്‍
നീ കൈകൊട്ടി ചിരിക്കണം.
താഴ്‌വാരത്ത് നിന്നു്
മുകളിലേക്ക് നോക്കി
വിശേഷിച്ചൊന്നുമില്ല
നീലാവ്രുത വാനിലെ
ശ്വേത മുകിലുകളല്ലാതെ.
കൂര്‍ത്ത കല്ലുകള്‍
പാദതലത്തില്‍ ഏണിയായി.
കാല്‍ വിരലുകളീല്‍
പൊടിഞ്ഞ ചൊര ശിലകളില്‍
വഴി നടന്നവനെ കുറിച്ച്
ചരിത്രമായി.
ഭൂമി ഒരൊ ചുവടും
താണു കൊണ്ടിരുന്നു.
താഴത്തെ കാഴ്ചകള്‍ക്കും
കണ്ണൂകള്‍ക്കും ഇടയില്‍
പുക ഒരാവരണം പൊലെ.
മുകളില്‍ ഗര്‍ഭാശയത്തില്‍
തന്നെ മരിച്ച പുഴയുടെ
അവശേഷിച്ച അടയാളത്തിലെക്ക്
നെറ്റിയില്‍ നിന്നിറ്റു വീഴുന്ന
സ്വേദ കണങ്ങള്‍.
പൊട്ടിചിരിക്കാന്‍ തോന്നി
ഇല്ല സമയമായില്ല
മുന്‍ വിധി വിലക്കുന്നു.
പെട്ടന്ന് പോക്കുവെയിലേറ്റ
തലയിലൊരു കൊള്ളിയാന്‍
മിന്നുന്നു, ഭ്രാന്തരുത്
താഴെ മനുഷ്യരുണ്ട്.
രുധിര ഗന്ധവുമായി
ചുരം കയറിയ കാറ്റിന്
വെട്ടെറ്റവന്റെ നിലവിളി.
പൊട്ടി ചിരിക്കുന്നു കല്ലുകള്‍
ഞാന്‍ ഭ്രാന്തനത്രെ!
ചിരി നഷ്ടപെട്ടവന്‍
ചരിത്രം തിരസ്കരിച്ചവന്‍.
എനിക്കിപ്പൊള്‍
മേലേ നീലാമ്പരമില്ല
താഴെ ഹരിതമില്ല
ദൂരെ ഹരിജമില്ല.
തിരിച്ചിറങ്ങേണ്ടിയിരിക്കുന്നു
മലയില്‍ നിന്ന്
മനസ്സില്‍ നിന്ന്
ഐതിഹ്യപെരുമകള്‍ തീര്‍ത്ത
ജീര്‍ണിച്ച
പ
ടി
കെ
ട്ടി
ലൂ
ടെ -------------------
3 comments:
ഞാന്‍ ഭ്രാന്തനത്രെ!
ചിരി നഷ്ടപെട്ടവന്‍
ചരിത്രം തിരസ്കരിച്ചവന്‍.
മനോഹരമായ വരികള്‍.
നല്ല വരികള്‍. ചില അക്ഷരത്തെറ്റുകള്‍ കാണുന്നല്ലോ.
മേലേ നീലാമ്പരമില്ല
താഴെ ഹരിതമില്ല
ദൂരെ ഹരിജമില്ല. maarvellous, fantastic.
Post a Comment