പുഴക്കാലം

Saturday, May 29, 2010


പുഴയെ നിങ്ങള്‍
ഇഷ്ട പെടുന്നുവെങ്കില്‍
ഇത്രയും ഓര്‍ക്കുക.
കരയിലിരുന്നു കാല്‍
വെള്ളത്തിലെക്കിട്ടാല്‍
പുഴ,വിരലോളങ്ങളാല്‍
കാല്‍ വെള്ളയില്‍
ഇക്കിളിയിട്ട ശേഷം
അറിയാത്ത ഭാവത്തില്‍
ഒഴുകി നിങ്ങും.
ഒഴുക്കിലെക്കൊന്നു
സുക്ഷിച്ചു നോക്കിയാല്‍
കരയാണോ പുഴയാണോ
ഒഴുകുന്നതെന്നറിയാതെ
നാം വിസ്മയിക്കും .
ചിലപ്പോള്‍ പുഴ,
ദേശാടന കിളികളുടെ
ചിറകൊച്ചക്ക് കാതോര്‍ത്ത്
നിശ്ചലമായി കിടക്കും.
ചാറ്റല്‍ മഴയില്‍
ചിരിക്കും,
വര്‍ഷക്കാറ്റില്‍
കരയും.
ചാരിത്രം മീന്‍
കൊത്തിയെദുക്കപെട്ട
കന്യകമാരുടെ ജഡതോണിയില്‍
വിശപ്പിനക്കരയിലേക്ക്
യാത്ര പോകുന്ന
കാക്കളുടെ
കലഹങ്ങള്‍ക്കൊപ്പം
ചേരും.
ഒടുവിലൊരു
ചുണ്ടക്കാരന്റെ
കൊളുത്തില്‍ ഒരു
ഇരയായി പിടക്കും.
ഇനിയും
പുഴയെ നിങ്ങള്‍
ഇഷ്ടപെടുന്നുവെങ്കില്‍
ഇതത്രയും
മറക്കുക.

1 comments:

Minesh Ramanunni said...

വരണ്ട പുഴ
കൊഴിഞ്ഞു പോയ വാക്കുകള്‍
ഒരു പാടു ബലി ചോറ് തിന്നു തീര്‍ത്ത തീരങ്ങള്‍
കറുകകള്‍ കുറ്റിയറ്റപ്പോള്‍, മഴക്കക്കകള്‍ നാട് വിട്ടപ്പോള്‍
എന്‍റെ ഓര്‍മയിലെ പുഴ ഒരു ഭഗീരഥനെ തേടി !

പുഴക്കവിതക്ക് നന്ദി ...!