വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക്‌.........

Monday, November 15, 2010


ഒരു കിലോ മുളകുപൊടി വാങ്ങിയ വീട്ടമ്മയ്ക്ക്‌ ആദായവകുപ്പിന്റെ നോട്ടിസ്‌

"ധന സ്രോതസ്‌ അറിയിക്കണമെന്ന്"

ധനവാൻ.........

Thursday, November 4, 2010


ധനാകർഷണയന്ത്രം വാങ്ങാനെത്തിയ ആൾ ജ്യോത്സനൊട്‌ തിരക്കി"ഇതു കൊണ്ട്‌ ധനവാനായ ഒരാളെ കാണിച്ചുതരാമോ"
ജ്യോത്സൻ സ്വന്തം നെഞ്ചിലേക്ക്‌ വിരൽ ചൂണ്ടി

രാമയണം വായിക്കാത്ത കിളികൾ

Wednesday, October 13, 2010


രാമായണം എഴുതി കഴിഞ്ഞതിനാൽ വേടൻ ഇണപക്ഷികളിലൊന്നിനെ അമ്പെയ്ത്‌ വീഴ്ത്തിയില്ല.
രാമയണം വായിക്കാത്തതിനാൽ പക്ഷികളിലൊന്ന് വേടന്റെ പേരെഴുതിവച്ച്‌ അമ്പിന്റെ അഗ്രത്തിലേക്ക്‌ പറന്ന് വീണ് ആത്മഹത്യ ചെയ്തു.

ആ ചിരിയുടെ രഹസ്യം.........

Monday, October 4, 2010


മിഴികളിൽ പ്രണയമെഴുതിയിട്ടും ഞാൻ സ്നേഹിച്ചത്‌ ആ നിരയൊത്ത മുല്ലമൊട്ടിൻ ചിരിയായിരുന്നു.ആദ്യ രാവിൻ ലഹരിയിൽ ഞാനാചിരിയുടെ രഹസ്യം ആരാഞ്ഞു.
അതിൽ വലിയ രഹസ്യമൊന്നും ഇല്ലെന്ന് പറഞ്ഞവൾ മുകൾ നിരയിലെ പല്ലുകൾ പുറത്തെടുത്തു.

CBI എഴുതാത്ത കുറിപ്പ്‌

Friday, September 24, 2010


ആ കൊലപാതകത്തിന്‌ സാക്ഷികൾ ഏറെയായിരുന്നു.അതുകൊണ്ട്‌ തന്നെ അയാൾക്ക്‌ വധ ശിക്ഷയും ഉറപ്പാണെന്നറിഞ്ഞാണയാൾ വലിയൊരു ക്രിമിനൽ വക്കീലിനെ സമിപിച്ചത്‌. പക്ഷെ അടുത്ത ദിവസം തന്നെ അയാൾ ആശ്വാസത്തൊടെ വക്കീലിനെ വിളിച്ച്‌ സേവനം ആവിശ്യമില്ലെന്നറിയിച്ചു.കാരണം ആ കേസ്‌ CBI ഏറ്റെടുത്തിരുന്നു.

കബന്ധങ്ങള്‍

Saturday, July 31, 2010


പതിവു പോലെ കാലത്തുതന്നെ അയാള്‍ ജോലിക്കു പോയി.തിരിച്ചുവന്ന് കണ്ണാടിയില്‍ നോക്കിയപ്പോഴാണ് അറിയുന്നത്
കഴുത്തിനു മീതെ ശിരസ്സ് അറ്റുപോയിരിക്കുന്നു.

ലോണ്‍

Tuesday, July 20, 2010


വളരെ അത്യാവിശ്യമായത് കൊണ്ടാണ് അയാള്‍ ബാങ്ക് ലോണിനപേക്ഷിച്ചത്.പിന്നെ ബാങ്കില്‍ കയറിയിറങ്ങി നടക്കലായി അയാളുടെ പ്രധാന ജോലി.അങ്ങിനെയൊരു നാള്‍ ബാങ്കില്‍ നിന്ന് നിറയെ പണമടങ്ങിയ ബാഗ് അയാള്‍ക്ക്‌ കിട്ടി.സത്യസന്ധനായ അയാള്‍ ഉടനെ മാനേജരെ ഏല്‍പ്പിച്ചു.പിറ്റേ ദിവസം ബാങ്കില്‍ നിന്നും അയാള്‍ക്കൊരു അറിയിപ്പ് കിട്ടി"താങ്കള്‍ക്ക് ലോണ്‍ അത്യാവിശ്യമില്ലെന്നു ബാങ്കിന് ബോധ്യപെട്ടതിനാല്‍ അപേക്ഷ നിരസിക്കുന്നു.