ലോണ്‍

Tuesday, July 20, 2010


വളരെ അത്യാവിശ്യമായത് കൊണ്ടാണ് അയാള്‍ ബാങ്ക് ലോണിനപേക്ഷിച്ചത്.പിന്നെ ബാങ്കില്‍ കയറിയിറങ്ങി നടക്കലായി അയാളുടെ പ്രധാന ജോലി.അങ്ങിനെയൊരു നാള്‍ ബാങ്കില്‍ നിന്ന് നിറയെ പണമടങ്ങിയ ബാഗ് അയാള്‍ക്ക്‌ കിട്ടി.സത്യസന്ധനായ അയാള്‍ ഉടനെ മാനേജരെ ഏല്‍പ്പിച്ചു.പിറ്റേ ദിവസം ബാങ്കില്‍ നിന്നും അയാള്‍ക്കൊരു അറിയിപ്പ് കിട്ടി"താങ്കള്‍ക്ക് ലോണ്‍ അത്യാവിശ്യമില്ലെന്നു ബാങ്കിന് ബോധ്യപെട്ടതിനാല്‍ അപേക്ഷ നിരസിക്കുന്നു.

6 comments:

sm sadique said...

സത്യത്തിന് പറ്റുന്ന പറ്റ്.
നല്ല കഥ.
(ഞാൻ ഒരു മെയിൽ അയച്ചിരുന്നു. പക്ഷെ, ഇപ്പം എല്ലാം ക്ലിയറായി)

പട്ടേപ്പാടം റാംജി said...

മാനേജര് അങ്ങേരുടെ മനസ്സാക്ഷി വെച്ച് പറഞ്ഞതാ...
നന്നായി ആഷ.

Abdulkader kodungallur said...

പരാജയത്തിന്റെ വലിയ പടിപ്പുരക്കല്‍ മിഴിനീരൊഴുക്കി നില്ക്കുന്നു പാവം നന്മ. നല്ല കഥ.

Anil cheleri kumaran said...

അത് കൊള്ളാമല്ലോ.

.. said...

..
ഇതാണുലകം.
എവിടെയോ വായിച്ചിട്ടുണ്ട്, നിങ്ങള്‍ ലോണിനപേക്ഷിക്കുന്നുവെങ്കില്‍ ആദ്യം അത് നിങ്ങള്‍ക്കാവസ്യമില്ലെന്ന് ബാങ്കിനെ തെര്യപ്പെടുത്തേണ്ടതാകുന്നു..
..

Minesh Ramanunni said...

മനോഹരം! എന്നത്തേയും പോലെ ഗംഭീരം ഈ ചിന്തകള്‍